കൊറോണക്കാലത്ത് കേന്ദ്രത്തിന്റെ കൈത്താങ്ങ്; കേരളത്തിന് 460 കോടി പ്രളയ സഹായം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 27th March 2020 10:58 PM  |  

Last Updated: 27th March 2020 10:58 PM  |   A+A-   |  


ന്യൂഡൽഹി: കേരളത്തിന്​ കഴിഞ്ഞ വർഷത്തെ പ്രകൃതിദുരന്തസഹായമായി കേന്ദ്രസർക്കാർ 460.77 കോടി രൂപ അനുവദിച്ചു. കേരളം അടക്കം എട്ടു സംസ്​ഥാനങ്ങൾക്ക്​ അധിക സഹായം എന്ന നിലക്ക്​ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന്​ ആകെ 5,751.27 കോടി രൂപ അനുവദിക്കാൻ ആഭ്യന്തര മന്ത്രി അമിത്​ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല സമിതി യോഗമാണ്​ തീരുമാനിച്ചത്​. 

സഹായം കിട്ടിയ മറ്റു സംസ്​ഥാനങ്ങൾ: ബിഹാർ -953 കോടി, നാഗാലാൻറ്​ -177 കോടി, ഒഡിഷ -179 കോടി, മഹാരാഷ്​​ട്ര -1758 കോടി, രാജസ്​ഥാൻ -1120 കോടി, പശ്​ചിമ ബംഗാൾ -1090 കോടി, കർണാടക -11 കോടി.