കൊവിഡ് സഹായവുമായി പി.വി സിന്ധു; ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ

By സമകാലിക മലയാളം ഡെസ്ക്  |   Published: 27th March 2020 08:44 AM  |  

Last Updated: 27th March 2020 08:44 AM  |   A+A-   |  

sindhu12

 

ഹൈദരാബാദ്; രാജ്യം കോവിഡ് ഭീതിയിലായതോടെ സിനിമ കായിക മേഖലയിലെ നിരവധി താരങ്ങളാണ് സഹായവുമായി രം​ഗത്തെത്തുന്നത്. ബാഡ്മിന്റൺ താരം പി.വി സിന്ധുവാണ് രണ്ട് സംസ്ഥാനങ്ങൾക്ക് സഹായം നൽകിയത്.  ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപവീതമാണ് താരം സംഭാവന ചെയ്തത്. 

ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കൊറോണക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ കഴിഞ്ഞ ദിവസം സാമ്പത്തിക സഹായവുമായി എത്തിയതിനു പിന്നാലെയാണ് സിന്ധുവും രംഗത്തെത്തിയത്.