കോവിഡ് ഈ വഴിയിലുണ്ടോ? ആപ്പുമായി കേന്ദ്രസർക്കാർ

നിതി ആയോഗും ഇലക്ട്രോണിക്സ് മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട് രണ്ട് മാതൃകകൾ തയാറാക്കിയിട്ടുണ്ട്
കോവിഡ് ഈ വഴിയിലുണ്ടോ? ആപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കോവിഡ് സ്ഥിരീകരിച്ച ആൾ സഞ്ചരിച്ച വഴികളെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വൈറസ് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മലയാളം അടക്കം പ്രാദേശിക ഭാഷകളിലും ആപ് ലഭ്യമാക്കാനാണ് ശ്രമം.

നിതി ആയോഗും ഇലക്ട്രോണിക്സ് മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട് രണ്ട് മാതൃകകൾ തയാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അടങ്ങുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡേറ്റയുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുക. 

നേരത്തെ സിംഗപ്പുർ സർക്കാരും സമാന ആപ്പ് പ്രയോജനപ്പെടുത്തിയിരുന്നു. ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജിയോ ടാഗിങ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ് തയ്‌വാൻ സർക്കാരും ഒരുക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com