സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര മില്ലുകൾക്കും അനുമതി 

45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ലൈസൻസ് നൽകിയിരിക്കുന്നത്
സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര മില്ലുകൾക്കും അനുമതി 

ന്യൂഡൽഹി: ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര ഫാക്ടറികൾക്കും കേന്ദ്രസർക്കാർ അനുമതി നൽകി. 45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ലൈസൻസ് നൽകിയിരിക്കുന്നത്.

ഇവയിൽ മിക്കവയും ഉത്പാദനവും തുടങ്ങി. മറ്റുള്ളവ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനമാരംഭിക്കും. 55 ഡിസ്റ്റിലറികൾക്കുകൂടി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അനുമതി നൽകും. പരമാവധി ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ സർക്കാർ ഈ സ്ഥാപനങ്ങളോടു നിർദേശിച്ചു.

എഥനോൾ/ഇ.എൻ.എ. അധിഷ്ഠിത സാനിറ്റൈസറുകളാണ് നിർമിക്കുന്നത്. 200 മില്ലിലിറ്ററിന് പരമാവധിവില 100 രൂപയായിരിക്കും ഈടാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com