അതിര്‍ത്തി ജില്ലകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍; ആയിരം ബസുകള്‍ അനുവദിച്ച് യോഗി സര്‍ക്കാര്‍ 

സംസ്ഥാനത്തെ വിവിധ ജില്ലകളുടെ അതിര്‍ത്തികളില്‍ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത ഇന്നലെ മുതല്‍ വ്യാപകമായാണ് പ്രചരിക്കുന്നത്
അതിര്‍ത്തി ജില്ലകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍; ആയിരം ബസുകള്‍ അനുവദിച്ച് യോഗി സര്‍ക്കാര്‍ 

ലക്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി യോഗി സര്‍ക്കാര്‍. ഇവരെ നാട്ടിലെത്തിക്കാന്‍ ആയിരം ബസുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളുടെ അതിര്‍ത്തികളില്‍ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത ഇന്നലെ മുതല്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അതിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇടപെടല്‍. ഇന്നലെ രാത്രി തന്നെ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നു. നോയിഡ, ഗാസിയബാദ്, അലിഗഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നത്.

ബസുകള്‍ ക്രമീകരിക്കുന്നതിന് ഇന്നലെ രാത്രി തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം. ഇവര്‍ക്ക് ഭക്ഷണവും വെളളവും എത്തിക്കാനും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെ ലക്‌നൗവിലെ ചാര്‍ബാഗ് ബസ് സ്‌റ്റേഷനില്‍ എത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും ലഭിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com