കോവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും അണിചേരുക; സഹായധനം അഭ്യര്‍ത്ഥിച്ച് മോദി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th March 2020 05:52 PM  |  

Last Updated: 28th March 2020 05:52 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കൊറോണയെ വൈറസ് ബാധയെ നേരിടാന്‍ രാജ്യത്തോട് ധനസഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ഭാഗമായി പിഎം കെയറേഴ്‌സ് എന്ന പേരില്‍  ദുരിതാശ്വാസനിധിക്ക് രൂപം നല്‍കി. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡിനെ നേരിടാനായി എല്ലാവരും സഹായം നല്‍കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള സന്നദ്ധതാ മനോഭാവത്തെ തുടര്‍ന്നാണ് ഫണ്ടിന് രൂപം നല്‍കിയതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യമുള്ള ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും ട്വിറ്ററില്‍ പറയുന്നു.

 

ലോകമാകെ കോവിജ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കഴിഞ്ഞു. ഇന്ത്യയില്‍ മരിച്ചവര്‍ 21  ആയി. 900ത്തോളം പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്.