കോവിഡ് 19; ബിജെപി എംപിമാർ ഒരു കോടി രൂപ വീതം നൽകും

കോവിഡ് 19; ബിജെപി എംപിമാർ ഒരു കോടി രൂപ വീതം നൽകും
കോവിഡ് 19; ബിജെപി എംപിമാർ ഒരു കോടി രൂപ വീതം നൽകും

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ബിജെപി എംപിമാരും ഒരു കോടി രൂപ വീതം നൽകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇരു സഭകളിലുമായി 386 എംപിമാരാണ് ബിജെപിക്കുള്ളത്. 

എംപി ഫണ്ടിൽ നിന്നുമാണ് ഈ തുക കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. കേരളത്തില്‍ രാഹുല്‍ ഗാന്ധി, ഹൗബി ഈഡന്‍ തുടങ്ങിയ എംപിമാര്‍ കോവിഡ് പ്രതിരോധത്തിനായി തുക അനുവദിച്ചിരുന്നു. 

നേരത്തേ പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്ക്  ആരോഗ്യ ഇൻഷൂറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ്. 

രാജ്യത്ത് ഇതുവരെ 873 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 20 പേർ മരിച്ചു. 79 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com