ക്വാറന്റൈനിലുള്ള 34കാരന്‍ നഗ്നനായി പുറത്തിറങ്ങി; വൃദ്ധയെ കഴുത്തില്‍ കടിച്ചു കൊന്നു; ഞെട്ടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2020 08:28 PM  |  

Last Updated: 28th March 2020 08:28 PM  |   A+A-   |  

murder-1

 

ചെന്നൈ: ക്വാറന്റൈനിലുള്ള യുവാവ് വൃദ്ധയെ കടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ തേനിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. നാച്ചിയമ്മാള്‍ (90) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ വൃദ്ധയെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന 34കാരനായ യുവാവ് അത് ലംഘിച്ച് നഗ്നനായി പുറത്തിറങ്ങി വൃദ്ധയെ കഴുത്തില്‍ കടിച്ച് കൊല്ലുകയായിരുന്നു. നാച്ചിയമ്മാള്‍ വീടിന്റെ പുറത്ത് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് യുവാവ് വൃദ്ധയെ ആക്രമിച്ചത്. ഇവരുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി യുവാവിനെ പിടിച്ച് പൊലീസില്‍ എല്‍പ്പിച്ചു.  

ഇയാള്‍ ശ്രീലങ്കയില്‍ വസ്ത്ര വ്യാപാരം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് യുവാവ് ശ്രീലങ്കയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയത്. അതിന് പിന്നാലെ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. യുവാവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.