ട്രെയിനിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; കോച്ചുകള്‍ സജ്ജീകരിച്ച് റയില്‍വെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2020 12:23 PM  |  

Last Updated: 28th March 2020 12:26 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷന്‍ ബെര്‍ത്തുകള്‍ സജ്ജീകരിച്ച് റയില്‍വെ. പേഷ്യന്റ് ക്യാബിന്‍ എന്നാണ് ഇവ അറിയപ്പെടുക. ഐസൊലേഷന്‍ വാര്‍ഡാക്കുന്ന ട്രെയിന്‍ കോച്ചിലെ നടുവിലുള്ള ബെര്‍ത്ത് എടുത്തു മാറ്റും. പേഷ്യന്റ് ബെര്‍ത്തിന് മുന്നിലുള്ള മൂന്ന് ബെര്‍ത്തുകളും എടുത്തു മാറ്റും. കോച്ചിലുള്ള ടോയിലറ്റുകളും ഐസൊലേഷന്‍ കോച്ചിന് വേണ്ടി സജജ്ജീകരിക്കും. 

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രെയിനുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റയില്‍വെ മന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. 
നിലവില്‍ 13523 യാത്രാ തീവണ്ടികളാണ് റയില്‍വെയിലുള്ളത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  ചരക്ക് തീവണ്ടികളൊഴിച്ച് ബാക്കി സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.