തമിഴ്‌നാട്ടില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ മരിച്ചു, രണ്ടു വയസുളള കുട്ടിയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2020 05:05 PM  |  

Last Updated: 28th March 2020 05:06 PM  |   A+A-   |  

 

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ മരിച്ചു. ഇവരുടെ കൊറോണ വൈറസ് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വ്യത്യസ്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരാണ് ഇവരെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ് പറയുന്നു. 66 വയസുകാരനും, 24 കാരനായ യുവാവും, രണ്ടു വയസുളള കുട്ടിയുമാണ് മരിച്ചത്. 66 വയസുകാരന് വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടായിരുന്നു. ന്യൂമോണിയയും രക്തസംബന്ധമായ അസുഖവുമായിരുന്നു 24കാരന്‍ നേരിട്ടിരുന്നത്. കടുത്ത അസ്ഥിരോഗത്തിന് ചികിത്സയിലായിരുന്നു രണ്ടു വയസുകാരന്‍. 

നിലവില്‍ തമിഴ്‌നാട്ടില്‍ 40പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. വെളളിയാഴ്ച മാത്രം ഒന്‍പതു കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.