നിയന്ത്രണങ്ങള്‍ കണ്ടിട്ടും പേടിയില്ല; അവസാനം 'അറ്റകൈ പ്രയോഗം', കൊറോണവൈറസായി പ്രത്യക്ഷപ്പെട്ട് പൊലീസ്

കൈകൂപ്പി പറഞ്ഞിട്ടും ചിലരൊരൊന്നും അനുസരിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് പൊലീസ് ഇങ്ങനെയൊരു വഴി സ്വീകരിച്ചത്.
നിയന്ത്രണങ്ങള്‍ കണ്ടിട്ടും പേടിയില്ല; അവസാനം 'അറ്റകൈ പ്രയോഗം', കൊറോണവൈറസായി പ്രത്യക്ഷപ്പെട്ട് പൊലീസ്

കോവിഡ് 19 വ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്തെ നിരത്തുകളില്‍ അനാവശ്യമായി ഇറങ്ങുന്നുവര്‍ നിരവധിപേരാണ്. ഇവരെ പിരിച്ചവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് മുതല്‍ പലതരത്തിലുള്ള മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇപ്പോഴിതാ ജനങ്ങളെ പിരിച്ചവിടാന്‍ കൊറോണ വൈറസ് ആയിത്തന്നെ വേഷംകെട്ടി രംഗത്ത് വന്നിരിക്കുകയാണ് പൊലീസ്. 

തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പൊലീസ് കൊറോണ വൈറസായി വേഷം കെട്ടി നിരത്തിലിറങ്ങിയത്. കൈകൂപ്പി പറഞ്ഞിട്ടും ചിലരൊന്നും അനുസരിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് പൊലീസ് ഇങ്ങനെയൊരു വഴി സ്വീകരിച്ചത്.

എത്രപറഞ്ഞിട്ടും ചിലര്‍ കേള്‍ക്കാതെ വന്നപ്പോഴാണ് കൊറോണ വൈറസിന്റെ രൂപത്തിലുള്ള ഹെല്‍മെറ്റ് ധരിച്ച് ബോധവത്കരണത്തിന് ഇറങ്ങിയതെന്ന് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബാബു പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com