മദ്യവില്‍പന ശാല കൊള്ളയടിച്ചു; 144 മദ്യക്കുപ്പികള്‍ മോഷണം പോയി

ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത് മദ്യവില്‍പന ശാല കൊള്ളയടിച്ചു.
മദ്യവില്‍പന ശാല കൊള്ളയടിച്ചു; 144 മദ്യക്കുപ്പികള്‍ മോഷണം പോയി

വിശാഖപട്ടണം: ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത് മദ്യവില്‍പന ശാല കൊള്ളയടിച്ചു. ഗജുവാക്കയില്‍ പൊലീസ് സ്‌റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്. 144 മദ്യക്കുപ്പികള്‍ ഇവിടെനിന്നും മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. 

കവര്‍ച്ച നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വിശാഖപട്ടണത്തെ വൈന്‍ ഷോപ്പില്‍ കവര്‍ച്ച നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com