'രാജ്യത്തിന് വേണ്ടി നമ്മള്‍ ഒന്നിക്കണം'; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാര്‍

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പ്രഖ്യാപനം
'രാജ്യത്തിന് വേണ്ടി നമ്മള്‍ ഒന്നിക്കണം'; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പ്രഖ്യാപനം.

'രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈസമയത്ത് നമ്മള്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്യും'- അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍  പിഎം കെയറേഴ്‌സ് എന്ന പേരിലാണ്  ദുരിതാശ്വാസനിധിക്ക് രൂപം നല്‍കിയത്. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കോവിഡിനെ നേരിടാനായി എല്ലാവരും സഹായം നല്‍കണം. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള സന്നദ്ധതാ മനോഭാവത്തെ തുടര്‍ന്നാണ് ഫണ്ടിന് രൂപം നല്‍കിയതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യമുള്ള ഇന്ത്യയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com