രാജ്യത്ത് കോവിഡ് മരണം 20 ആയി; 24 മണിക്കൂറിനിടെ 149 പേര്‍ക്ക് രോഗബാധ; തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ

കേരളത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് ഇന്ന് രാവിലെ മരിച്ചത്. നിലവില്‍ രാജ്യത്ത് 873 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ പത്ത് മാസം പ്രായമുളള കുഞ്ഞും ഉള്‍പ്പെടും. 

24 മണിക്കൂറിനിടെ രാജ്യത്ത് 150 ഓളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ തമിഴ്‌നാട്ടില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രണ്ടുകേസുകളും ഉള്‍പ്പെടും. സംസ്ഥാനങ്ങളില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കേസുകള്‍. ഇരു സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം 150 കടന്നു. കര്‍ണാടകയിലും ഗുജറാത്തിലും കൊറോണ ബാധിതരുടെ എണ്ണം 50ന് മുകളിലാണ്. മഹാരാഷ്ട്രയില്‍ എട്ടുപേര്‍ക്കും ഗുജറാത്തില്‍ ആറുപേര്‍ക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. 

മഹാരാഷ്ട്രയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അന്ധേരിയിലും കലീനയിലും ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍മാര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 300ലധികം പേരാണ് വിവിധ രോഗകളുമായി ചികിത്സ തേടി ഈ ക്ലിനിക്കുകളില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com