കോവിഡ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം കൂടി ; ഇന്ത്യയില്‍ കൊറോണ മരണം 26 ആയി

മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 193 ആയി ഉയര്‍ന്നു 
കോവിഡ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം കൂടി ; ഇന്ത്യയില്‍ കൊറോണ മരണം 26 ആയി


ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ഇന്ന് രണ്ടുപേര്‍ മരിച്ചു. കശ്മീരിലും ഗുജറാത്തിലുമാണ് ഓരോരുത്തര്‍ മരിച്ചത്. അഹമ്മദാബാദില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇതോടെ ഗുജറാത്തില്‍ കോവിഡ് മരണം അഞ്ചായി. 

ശ്രീനഗറില്‍ ചികില്‍സയിലായിരുന്ന ആളും രാവിലെ മരിച്ചു. കശ്മീരില്‍ കോവിഡ് ബാധിച്ച് രണ്ടാമത്തെ മരണമാണ്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 26 ആയി. 

മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നാലുപേര്‍ക്കും പൂനെയില്‍ രണ്ടുപേര്‍ക്കും സാംഗ്ലി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 193 ആയി ഉയര്‍ന്നു. 

രാജസ്ഥാനില്‍ 53 കാരിയായ സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു. ഭില്‍വാര സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. 

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 180 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com