നിയന്ത്രണങ്ങള്‍ക്ക് 'പുല്ലുവില'; റോഡില്‍ പേരക്കുട്ടിക്കൊപ്പം എംഎല്‍എയുടെ 'കുട്ടിക്കളി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2020 12:19 PM  |  

Last Updated: 29th March 2020 12:19 PM  |   A+A-   |  

 

ബംഗളൂരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പേരക്കുട്ടിയെ കളിപ്പിക്കാന്‍ ടോയ് കാറില്‍ ഇരുത്തി പുറത്തിറങ്ങിയ എംഎല്‍എയുടെ പ്രവൃത്തി വിവാദമാകുന്നു. കര്‍ണാടകയിലെ ജെഡിഎസ് എംഎല്‍എ കെ ആര്‍ ശ്രീനിവാസാണ് ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് പേരക്കുട്ടിയുമായി റോഡില്‍ പുറത്തിറങ്ങി പുലിവാലു പിടിച്ചത്. കുട്ടിയെ കളിപ്പിക്കാനാണ് ഇയാള്‍ റോഡില്‍ ഇറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായണ് പ്രചരിക്കുന്നത്. 

തുംകൂര്‍ ദേശീയപാതയില്‍ എസ്പി ഓഫീസിന് മുന്നിലായിരുന്നു നിയമം ലംഘിച്ചുള്ള എംഎല്‍എയുടെ കാറോട്ടം. ആളുകള്‍ ഫോണിലും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ എംഎല്‍എ റോഡില്‍ നിന്നും മാറുകയായിരുന്നു. 

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 19 പേരില്‍ മൂന്ന് പേര്‍ കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. ഈ ഘട്ടത്തിലുളള എംഎല്‍എയുടെ നിയമ ലംഘനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.