പാചകവാതക സിലിണ്ടറിന് ക്ഷാമം ഉണ്ടാവില്ല: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2020 10:35 AM  |  

Last Updated: 29th March 2020 10:35 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, പാചകവാതക സിലിണ്ടറിന് ദൗര്‍ലഭ്യം ഉണ്ടാവില്ലെന്ന് പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. പാചകവാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാചകവാതക വിതരണം തുടങ്ങി അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെയാണ് പാചകവാതക വിതരണം സാധാരണ നിലയില്‍ നടക്കുമെന്ന് ഐഒസി അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.