ബിഎസ്എഫ് ജവാന് കോവിഡ്; 50പേര്‍ നിരീക്ഷണത്തില്‍

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ബിഎസ്എഫ് അക്കാദമയിലെ ജവാന് കോവിഡ് 19 സ്ഥിരീകരിച്ചു
ബിഎസ്എഫ് ജവാന് കോവിഡ്; 50പേര്‍ നിരീക്ഷണത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ബിഎസ്എഫ് അക്കാദമയിലെ ജവാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അക്കാദമിയിലെ അന്‍പത് ജവാന്മാരെ നിരീക്ഷണത്തിലാക്കി. 

കൊറോണ സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി), ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) എന്നിവര്‍ക്കും അക്കാദമിയിലെ ഡയറക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഎസ്എഫിന്റെ നിരീക്ഷണ കേന്ദ്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗമായിരുന്നു ഇത്. 

57കാരനായ  ബിഎസ്എഫ് ജവാന് ഭാര്യയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണക്കാക്കുന്നത്. ഇയാളുടെ ഭാര്യ യുകെയില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. സെക്കന്‍ഡ് റാങ്ക് പദവിയിലുള്ള ഉദ്യോഗസ്ഥനായ ഇയാളെ നിലവില്‍ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

25 ഓളം ജവാന്മാരുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സി.ഐ.എസ്.എഫ് ജവാനും കൊറോണ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശില്‍ ഇതുവരെ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com