ലോക്ക്ഡൗണിൽ കുടുങ്ങി ; നാട്ടിലെത്താൻ നടന്നത് 200 കിലോമീറ്റർ, യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്‍​വീ​ര്‍ സിം​ഗ്(38) ആ​ണ് മ​രി​ച്ച​ത്
ലോക്ക്ഡൗണിൽ കുടുങ്ങി ; നാട്ടിലെത്താൻ നടന്നത് 200 കിലോമീറ്റർ, യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡൽഹി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തിനെ തുടർന്ന് സ്വദേശത്തേക്ക് നടന്നുപോയയാൾ കുഴഞ്ഞുവീണ് മരിച്ചു. ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്‍​വീ​ര്‍ സിം​ഗ്(38) ആ​ണ് മ​രി​ച്ച​ത്.  ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്ന യു​വാ​വ് യാ​ത്രാ​മ​ധ്യേ കുഴഞ്ഞുവീഴുകയായിരുന്നു.

ഹൃ​ദ​യാ​ഘാത​മാ​ണ് മ​ര​ണ കാ​ര​ണം. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു. കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റണ്‍വീര്‍ സിങ് പറഞ്ഞിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും 362 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​യു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റെ​ന ജി​ല്ല​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് ര​ണ്‍​വീ​ര്‍ സിം​ഗ് കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ച​ത്. 

ഇനിയും 100 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ അവര്‍ക്ക് ലക്ഷ്യസ്ഥാനമായ മുറൈന ഗ്രാമത്തിലെത്താനാകുമായിരുന്നുള്ളൂ. നിലവില്‍ അവര്‍ മൂന്നുദിവസത്തോളം നിര്‍ത്താതെ യാത്രചെയ്താണ് ആഗ്രയില്‍ എത്തിയത്. കഠിനമായ ഈ യാത്രയുടെ ആയാസത്തെ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​ല്‍​ന​ട​യാ​യാ​ണ് പ​ല​രും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com