വെട്ടിലായത് 'കൊറൗണ'ക്കാർ! പേരിലെ സാമ്യത്തിൽ കഷ്ടപ്പെട്ട് ഒരു ​ഗ്രാമം

വെട്ടിലായത് 'കൊറൗണ'ക്കാർ! പേരിലെ സാമ്യത്തിൽ കഷ്ടപ്പെട്ട് ഒരു ​ഗ്രാമം
വെട്ടിലായത് 'കൊറൗണ'ക്കാർ! പേരിലെ സാമ്യത്തിൽ കഷ്ടപ്പെട്ട് ഒരു ​ഗ്രാമം

സിതാപുര്‍: ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങളുടെ ഗ്രാമത്തിന്റെ പേര് കൊറോണ വൈറസിന്റെ പേരിനോട് സാമ്യമുള്ളതിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു ​ഗ്രാമത്തിലെ ജനങ്ങൾ. യുപിയിലെ സിതാപുർ ജില്ലയിലുള്ള ഈ ​​ഗ്രാമത്തിന്റെ പേര് 'കൊറൗണ' എന്നാണ്. കൊറോണ വൈറസ് രാജ്യത്താകെ വ്യാപിച്ചതോടെ അതിന്റെ പേരില്‍ തങ്ങള്‍ പലവിധത്തിലുള്ള വിവേചനങ്ങള്‍ നേരിടുകയാണ് ഇപ്പോൾ എന്ന് ​ഗ്രാമീണർ പരാതി പറയുന്നു. 

'ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവരും ഭയന്നിരിക്കുകയാണ്. ഞങ്ങള്‍ കൊറൗണയില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ ഞങ്ങളെ അവഗണിക്കുകയാണ്. അവരിത് ഒരു ഗ്രാമത്തിന്റെ പേരാണ് എന്ന് മനസിലാക്കുന്നില്ല. ഇവിടെയാര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. മറ്റുള്ളവര്‍ വല്ലാതെ പേടിച്ചിരിക്കുകയാണ്. ഫോണ്‍ കോള്‍ പോലും അവര്‍ സ്വീകരിക്കുന്നില്ല'- ഗ്രാമത്തിലെ താമസക്കാരാനായ രാജന്‍ പറയുന്നു. 

'ഞങ്ങള്‍ റോഡിലേക്കിറങ്ങിയാല്‍ പൊലീസ് ചോദിക്കും എവിടേക്കാണെന്ന് കൊറൗണയിലേക്കാണെന്ന് പറഞ്ഞാല്‍ അവര്‍ അസ്വസ്ഥരാകും. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനെ ഒരു പേരുണ്ടായാല്‍ ഞങ്ങള്‍ എന്തു ചെയ്യാനാണ്'- ഗ്രാമത്തിലുള്ള സുനില്‍ ചോദിക്കുന്നു. 

ഫോണ്‍ വിളിക്കുമ്പോള്‍ കൊറൗണയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പറ്റിക്കുകയാണെന്ന് പലരും കരുതുന്നു. അവർ ഉടൻ തന്നെ ഫോണ്‍ കട്ട് ചെയ്യുകയാണ്- പ്രദേശവാസിയായ രാംജി ദിക്ഷിതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com