ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 1150 ആയി; മരണം 32

31 പേരാണ് ഇതുവരെ മരിച്ചത് - തിങ്കളാഴ്ച മാത്രം മരിച്ചത് രണ്ടുപേരാണ്
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 1150 ആയി; മരണം 32

ന്യുഡല്‍ഹി: കോവിഡ് ബാധിച്ച് മഹാരാഷ്ട്ര സ്വദേശിയായ 52 കാരന്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1150 ആയി.  31 പേരാണ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മാത്രം മരിച്ചത് രണ്ടുപേരാണ്. 

രാജ്യത്ത് ഏറ്റവും കോവിഡ് ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 194 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ രോഗവിമുക്തി നേടിയപ്പോള്‍
ഒരാള്‍ മരിച്ചു. തൊട്ടുപുറകില്‍ മഹാരാഷ്ട്രയാണ് ഉള്ളത്. 193 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ രോഗവിമുക്തി നേടിയപ്പോള്‍ ഒന്‍പതുപേര്‍ മരിച്ചു. കര്‍ണാടക 80, ഉത്തര്‍പ്രദേശ് 75, തെലങ്കാന 69, ഗുജറാത്ത് 58, രാജസ്ഥാന്‍ 57, ഡല്‍ഹി 53, തമിഴ്‌നാട് 50 എന്നിങ്ങനെയാണ് കണക്കുകള്‍. 

കൊറോണവൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. അത്തരം നീക്കമൊന്നുമില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. 

ഏപ്രില്‍ 14 വരെയാണ് നിലവില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടേണ്ടിവരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നുവെന്നുവെന്നും ലോക്ഡൗണ്‍ നീട്ടാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com