എന്താണ് എല്ലാ ഭാര്യമാരും ഗര്‍ഭിണികളാകുന്നത്!; യു പി പൊലീസിന്റെ സംശയം, നല്ല പ്രവൃത്തികള്‍ പ്രചരിപ്പിച്ചിട്ടും രക്ഷയില്ല, രൂക്ഷ വിമര്‍ശനം

ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് യു പി പൊലീസ് സ്വീകരിച്ചുവരുന്ന മനുഷ്യത്വ രഹിതമായ നടപടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
എന്താണ് എല്ലാ ഭാര്യമാരും ഗര്‍ഭിണികളാകുന്നത്!; യു പി പൊലീസിന്റെ സംശയം, നല്ല പ്രവൃത്തികള്‍ പ്രചരിപ്പിച്ചിട്ടും രക്ഷയില്ല, രൂക്ഷ വിമര്‍ശനം

ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് യു പി പൊലീസ് സ്വീകരിച്ചുവരുന്ന മനുഷ്യത്വ രഹിതമായ നടപടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇത് മറികടക്കാനായി പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നല്ല  കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടും യു പി പൊലീസിന്റെ ദയവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിയില്ലെന്ന് വെളിവാക്കുന്ന വിവരങ്ങളാണ് വീണ്ടും പുറത്തുവരുന്നത്. 

ബറേലിയല്‍ ഗര്‍ഭിണിയായ ഭാര്യക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

' എല്ലാവരുടെയും ഭാര്യമാര്‍ ഗര്‍ഭിണികളാണ്, എന്തുകൊണ്ടാണ് ഇങ്ങനെ' എന്ന് ഇയാള്‍ പരിഹസിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്തുള്ള മില്ലില്‍ ഗോതമ്പ് പൊടിക്കാന്‍ പോയതിന് പൊലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്ന് മറ്റൊരു യുവാവ് പറയുന്നു. മില്ലില്‍ നിന്ന് കിട്ടിയ റസീപ്റ്റ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡല്‍ഹി, നോയിഡ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളെ നിരത്തിയിരുത്തി അണു നാശിനി തളിച്ച യു പി പൊലീസിന്റെ നടപടി നലിയ പ്രതിഷേധമാണ് ഏറ്റുവാങ്ങുന്നത്. 

ആഗ്രയില്‍ പുറത്തിറങ്ങിയ യുവാക്കളെ, 'ഞാന്‍ രാജ്യദ്രോഹി' എന്ന പബ്ലക്കാര്‍ഡ് ഏന്തി നടത്തിച്ചു. വാഹനങ്ങളുമായി പുറത്തിറങ്ങിയതിന് യുവാക്കളെ തവളച്ചാട്ടം ചാടിച്ച പൊലീസിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 

പൊലീസിന്റെ ഭാഗത്ത് നിന്ന് ഇരത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് സത്യമാണെന്നും എന്നാല്‍ പൊലീസിന്റെ പിരിമുറുക്കം കൂടി ജനങ്ങള്‍ മനസ്സിലാക്കണം എന്നാണ് പൊലീസിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com