കൊറോണയെ പ്രതിരോധിക്കാന്‍  മലമ്പനിയുടെ മരുന്ന് കഴിച്ചു, ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗുവാഹത്തിയില്‍ സ്വകാര്യ ആശുപത്രി ഡോക്ട‍റായ ഉത്പല്‍ജിത് ബര്‍മനാണ്  മരിച്ചത്.
കൊറോണയെ പ്രതിരോധിക്കാന്‍  മലമ്പനിയുടെ മരുന്ന് കഴിച്ചു, ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗുവാഹത്തി: കൊറോണ വൈറസ് ബാധ പ്രതിരോധിക്കാന്‍ മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുവാഹത്തിയില്‍ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ട‍റായ ഉത്പല്‍ജിത് ബര്‍മനാണ്(44) മരിച്ചത്. മലമ്പനിയ്ക്കുള്ള മരുന്നാണ് ഇദ്ദേഹം കഴിച്ചത്.  സ്വന്തം ഇഷ്ടപ്രകാരമാണ് ഡോ.ബര്‍മന്‍ മലമ്പനിയ്ക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിച്ചത്. 

ഈ മരുന്നാണോ ഹൃദയാഘാതത്തിന് കാരണമായതെന്ന് വ്യക്തമല്ല. എന്നാല്‍ മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്‍ത്തകന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധ മരുന്നെന്ന നിലയില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. 


എന്നാൽ സ്വന്തം ഇഷ്ടപ്രകാരം മരുന്നു കഴിക്കരുതെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഡോ.ബര്‍മന്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല.  ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റും ഹൈഡ്രോക്‌സി ക്ലോറോക്വിനും ചൈനയില്‍ കോവിഡ്-19 ന്റെ ചികിത്സാര്‍ഥം നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com