ഡല്‍ഹിയില്‍ ഡോക്ടര്‍ക്ക് കോവിഡ്; ക്ലിനിക്കില്‍ എത്തിയ രോഗികളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 02:55 PM  |  

Last Updated: 31st March 2020 02:55 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡല്‍ഹി ബാബര്‍പൂരില്‍ മൊഹല്ല ക്ലിനികിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ക്ലിനിക് നില്‍ക്കുന്ന പ്രദേശത്ത് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് പതിപ്പിച്ചു. മാര്‍ച്ച് 12നും 20നും ഇടയില്‍  ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയ രോഗികളുടെ ശ്രദ്ധയ്ക്കായാണ് നോട്ടീസ് പതിപ്പിച്ചത്. ഇവരോട് പതിനഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചു.

അതേസമയം ഡല്‍ഹി നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 700 പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത 24പേരില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 335 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശികള്‍ ഉള്‍പ്പെടെ 1700പേരാണ് ഡല്‍ഹിയില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തത്.