പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും; ലോക്ക്ഡൗൺ ലംഘനം

പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും; ലോക്ക്ഡൗൺ ലംഘനം
പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും; ലോക്ക്ഡൗൺ ലംഘനം

ഗുവാഹട്ടി: പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകള്‍ വീടിന് പുറത്തിറങ്ങിയോടെ ലോക്ക്ഡൗണ്‍ ലംഘനം. അസമിലെ ബിശ്വനാഥ് ജില്ലയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. 

സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങളും മറ്റ് സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കാതെ ആളുകള്‍ പെരുമ്പാമ്പിനെ കാണാന്‍ കമല്‍പൂര്‍ പ്രദേശത്തെ ഒരു വയലില്‍ തടിച്ചുകൂടി. ഇതോടെ എല്ലാ സാമൂഹിക സുരക്ഷാ നിയന്ത്രണങ്ങളും ലംഘിക്കപ്പെടുകയായിരുന്നു. പിന്നീട് പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 10 അടി നീളമുള്ള പെരുപാമ്പിനെ രക്ഷപ്പെടുത്തി അടുത്തുള്ള ഒരു കാട്ടില്‍ സുരക്ഷിതമായി വിട്ടയച്ചു. 

അസമില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ഇതുവരെ 3,576 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 42 കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ അഞ്ച് കേസുകള്‍ പുതിയതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com