മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ് ; ഞെട്ടിച്ചെന്ന് പഞ്ചാബ് മന്ത്രി

നന്ദേഡില്‍ നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ത്ഥാടകരില്‍ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ചണ്ഡീഗഡ് : മഹാരാഷ്ട്രയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പഞ്ചാബില്‍ മടങ്ങിയെത്തിയ 300 പേരില്‍ 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നന്ദേഡിലെ ഹസൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് മടങ്ങിയെത്തിയ അമൃത്സര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പഞ്ചാബ് മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി ഓം പ്രകാശ് സോണിയാണ് ഇക്കാര്യം അറിയിച്ചത്.

നന്ദേഡില്‍ നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീര്‍ത്ഥാടകരില്‍ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗുരദ്വാരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ 300 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത്രയധികം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടിച്ചെന്ന് മന്ത്രി ഓംപ്രകാശ് സോണി പറഞ്ഞു.

അമൃത്സറില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. പഞ്ചാബില്‍ 105 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 480 ആയി. 20 പേരാണ് ഇതുവരെ പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com