ആശങ്കയിൽ തമിഴ്നാട്; ഇന്ന് രോ​ഗബാധിതരായത് 231 പേർ; ഒരു മരണം

ഇന്ന് ചെന്നൈയില്‍ മാത്രം 174 പേര്‍ക്ക് രോഗബാധയുണ്ടായി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കേരളത്തിന്റെ അവസ്ഥ നിയന്ത്രണ വിധേയമാണെങ്കിലും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ അവസ്ഥ അതീവ ​ഗുരുതരമാവുകയാണ്. ഇന്ന് മാത്രം 231 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്ന് ചെന്നൈയില്‍ മാത്രം 174 പേര്‍ക്ക് രോഗബാധയുണ്ടായി. കൂടാതെ ഇന്ന് സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ മരിച്ചുവെന്നും തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചെന്നൈ സ്വദേശിയായ 76 വയസ്സുള്ള സ്ത്രീയാണ് ശനിയാഴ്ച മരിച്ചത്. 

ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 2757 ആയി. ചെന്നൈയിലെ  കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നതോടെ തമിഴ്നാട്ടിലെ  ഏഴു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ‍ഡൗണ്‍ പ്രഖ്യാപിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് രോഗബാധിതരായ ആളുകള്‍ താമസിക്കുന്ന  ജില്ലകളിലാണ് അടച്ചിടല്‍ . കോയമ്പേട്ട് മാർക്കറ്റിൽ നിന്ന് നിരവധിപേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ചന്തയില്‍ വന്നു തിരിച്ചുപോയ അരിയാളൂര്‍ ജില്ലയില്‍ 19 പേര്‍ക്ക്, കടലൂരില്‍ ഒന്‍പതു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കാഞ്ചിപുരത്ത്  ഏഴുപേര്‍ക്കും രോഗം പകര്‍ന്നത് ചന്തയില്‍ നിന്നാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍  ചന്തയില്‍ വന്നുപോയ 600 പേരെ ഇനിയും കണ്ടെത്താനുണ്ട്. 10000 അധികം പേരാണ് ചന്തയില്‍ ജോലി ചെയ്യുന്നത്.  ഇതിനാല്‍ തന്നെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നത്.  ചന്തയില്‍ നിന്ന് രോഗം പകര്‍ന്നുവെന്ന് വ്യക്തമായതോടെയാണ്   അരിയല്ലൂര്‍ പെരമ്പല്ലൂര്‍ തിരൂവാരൂര്‍  തഞ്ചാവൂര്‍ , തിരുനല്‍വേലി, കടലൂര്‍ , വിഴിപുരം എന്നീ ജല്ലകളില്‍ ഒരു ദിവസത്തേക്കു സമ്പൂര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. 

കര്‍ണാടകത്തില്‍ ശനിയാഴ്ച പുതുതായി 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 62 കാരനാണ് ശനിയാഴ്ച മരിച്ച ഒരാള്‍. 82 വയസ്സുകാരനാണ് ബിദറില്‍ മരിച്ചത്. കര്‍ണാടകത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 601 ഉം ആകെ മരണം 25 ഉം ആയി. 304 പേരാണ് കോവിഡ് ബാധിച്ച് കര്‍ണാടകത്തില്‍ ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com