കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ പതിനെട്ടുപേര്‍; താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദുരവസ്ഥ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2020 02:41 PM  |  

Last Updated: 02nd May 2020 02:49 PM  |   A+A-   |  

 

ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന തോന്നലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക്. അതിനായി അവര്‍ സാഹസിക യാത്രകള്‍ തെരഞ്ഞെടുക്കുന്നത് പതിവായിരിക്കുകയാണ്. സ്വന്തം നാട്ടിലെത്താനായി കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ കയറി പോയ പതിനെട്ടു പേരെ പൊലീസ് പിടികൂടി. 

കോവിഡ് പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയവരെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് പൊലീസ് പിടികൂടിയത്്. ട്രക്ക് പൊലീസ് പിടിച്ചെടുത്തു. 

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സംസ്ഥാനങ്ങള്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന് മുന്നേ നിരവധിപേരാണ് നടന്നും മറ്റുമായി സംസ്ഥാനങ്ങള്‍ കടന്നുപോകുന്നത്. യാത്രാമധ്യേ നിരവധിപേര്‍ മരിക്കുന്നുമുണ്ട്.