ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ 500 രൂപ തിങ്കളാഴ്ച മുതല്‍; പിന്‍വലിക്കാന്‍ ക്രമീകരണം

ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ 500 രൂപ തിങ്കളാഴ്ച മുതല്‍; പിന്‍വലിക്കാന്‍ ക്രമീകരണം
ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ 500 രൂപ തിങ്കളാഴ്ച മുതല്‍; പിന്‍വലിക്കാന്‍ ക്രമീകരണം

ന്യൂഡല്‍ഹി: വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തിന്റെ രണ്ടാം ഗഡു തിങ്കളാഴ്ച മുതല്‍ എത്തിച്ചേരും. അഞ്ഞൂറു രൂപയാണ് അക്കൗണ്ടില്‍ എത്തുക.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിന്റെ രണ്ടാം ഗഡുവാണ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നത്.

അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിന്, തിരക്ക് ഒഴിവാക്കാനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 0,1 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ക്കാണ് തിങ്കളാഴ്ച പണം പിന്‍വലിക്കാനാവുക.

2,3 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പര്‍ ഉള്ളവര്‍ക്ക് അഞ്ചാം തീയതിയും 4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ആറാം തീയതിയും പണം പിന്‍വലിക്കാം. 6,7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക് എട്ടാം തീയതിയും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക് 11്ാം തീയതിയുമാണ് പണം പിന്‍വലിക്കാനാവുക.

പതിനൊന്നാം തീയതിക്കു ശേഷം അക്കൗണ്ട് ഉടമകള്‍ക്കു സൗകര്യം പോലെ ഏതു ദിവസവും പണം പിന്‍വലിക്കാനാവുമെന്ന് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന അനുസരിച്് മൂന്നു മാസമാണ് ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com