ആദ്യദിനം വിറ്റത് 45 കോടിയുടെ മദ്യം;  റെക്കോര്‍ഡ് വില്‍പ്പനയുമായി കര്‍ണാടകം

തിങ്കളാഴ്ച മാത്രം വിറ്റത് 45 കോടിയുടെ മദ്യമാണെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് അറിയിച്ചു
ആദ്യദിനം വിറ്റത് 45 കോടിയുടെ മദ്യം;  റെക്കോര്‍ഡ് വില്‍പ്പനയുമായി കര്‍ണാടകം

ബംഗളൂരു: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നതിന് പിന്നാലെ ആദ്യദിനം വിറ്റത് റെക്കോഡ് മദ്യം. തിങ്കളാഴ്ച മാത്രം വിറ്റത് 45 കോടിയുടെ മദ്യമാണെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 40 ദിവസത്തിന് ശേഷമാണ് മദ്യവില്‍പ്പനശാലകള്‍ തുറന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ളിടത്ത് രാവിലെ ഒന്‍പതുമുതല്‍ രാത്രി ഏഴ് മണിവരെയാണ് മദ്യഷോപ്പുകള്‍ തുറന്നത്. ചിലയിടങ്ങളിൽ ഒരു കിലോമീറ്റര്‍ നീണ്ട നിരതന്നെ മദ്യം വാങ്ങുന്നതിനായി ചില സ്ഥലങ്ങളില്‍ ദൃശ്യമായിരുന്നു.

മദ്യഷോപ്പുകള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ പൂജ നടക്കുകയുണ്ടായി. മദ്യം വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിച്ചായിരുന്നു പലയിടത്തും എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com