'എങ്ങനെയും നാട്ടിലെത്തിയാല്‍ മതി', മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്ന് തൊഴിലാളികള്‍ (വീഡിയോ)

 നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്
'എങ്ങനെയും നാട്ടിലെത്തിയാല്‍ മതി', മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്ന് തൊഴിലാളികള്‍ (വീഡിയോ)

മുംബൈ:  നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

താനെയിലെ ഡോംബിവ്‌ലി നഗരത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. സ്വകാര്യ ക്ലിനിക്കിന് മുന്‍പില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഇതര സംസ്ഥാന തൊഴിലാളികള്‍ ക്യൂ നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ പാസ് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ തൊഴിലാളികള്‍ ക്യൂ നില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com