പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ്; ആരോഗ്യസേതു ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫ്രഞ്ച് ഹാക്കര്‍

ആപ്പ് ആരൊക്കെയാണ് ഉപയോഗിക്കുന്നത്,  എത്രപേര്‍ക്ക് രോഗബാധയുണ്ട്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയെല്ലാം അറിയാന്‍ കഴിയുമെന്നാണ് ഹാക്കറുടെ അവകാശവാദം.
പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ്; ആരോഗ്യസേതു ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫ്രഞ്ച് ഹാക്കര്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യസേതു ആപ്പിന്റെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ തെളിവ് പുറത്തുവിട്ട് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ് എന്ന് ഹാക്കര്‍ സ്ഥിരീകരിക്കുകയും ചെയ്തു. സൈനിക ആസ്ഥാനത്തെ രണ്ടുപേര്‍ക്കും കോവിഡ് എന്ന് ഹാക്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നതിന്റെ തെളിവുകളാണ് ഫ്രഞ്ച് ഹാക്കര്‍ ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. പാര്‍ലമെന്റംഗമായ ഒരാള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേര്‍ക്കും രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി

ഇന്നലെ വരെ ആരോഗ്യസേതു ആപ്പിലുണ്ടായിരുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ഹാക്കര്‍ പറയുന്നു. തന്നോട് ഐടിമന്ത്രാലയത്തിലെ സാങ്കേതിക വിദഗ്ധര്‍ ആശയവിനിമയം നടത്തിയതായും അദ്ദേഹം അവകാശപ്പെടുന്നു. ഹാക്കിങ് നടത്തുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ ആപ്പിന്റെ സുരക്ഷാ വീഴ്ച ഇദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. വ്യക്തിഗത വിവരങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തരീതിയിലാണ് ആരോഗ്യസേതു ആപ്പ് ക്രമീകരിച്ചിരിക്കുന്നതെന്നായിരുന്നു ഐടി മന്ത്രാലയത്തിന്റെ വിശദീകരണം. അത്് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക്് ശേഷമാണ് പുതിയ തെളിവുകളുമായി ഹാക്കര്‍ രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം ഔദ്യോഗികമായി വിശദീകരണം ഉണ്ടായിട്ടില്ല. ആപ്പ് ആരൊക്കെയാണ് ഉപയോഗിക്കുന്നത്,  എത്രപേര്‍ക്ക് രോഗബാധയുണ്ട്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയെല്ലാം അറിയാന്‍ കഴിയുമെന്നാണ് ഹാക്കറുടെ അവകാശവാദം. ഈ ആപ്പിലെ ആരോഗ്യസേതു ആപ്പിന്റെ സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

<

p> 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com