തീവ്ര ബാധിത മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആയുര്‍വേദ മരുന്ന്; പരീക്ഷണം തുടങ്ങിയതായി ഹര്‍ഷ വര്‍ധന്‍

തീവ്ര ബാധിത മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആയുര്‍വേദ മരുന്ന്; പരീക്ഷണം തുടങ്ങിയതായി ഹര്‍ഷ വര്‍ധന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് തീവ്രബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ആയുര്‍വേദ മരുന്നു പരീക്ഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ചരിത്രപരമായ ഒരു പരീക്ഷണത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

''ഇന്ന് പ്രധാനപ്പെട്ട ഒരു ദിവസമാണ്. രാജ്യത്ത് ഇന്ന് ചരിത്രപരമായ ഒരു കാര്യത്തിനു തുടക്കമിട്ടിരിക്കുന്നു. ആയുഷ് മരുന്നുകളായ അശ്വഗന്ധ, യഷ്ടിമധു, ഗുരുചി പിപ്പലി, ആയുഷ് -64 എന്നിവ ആരോഗ്യ പ്രവര്‍ത്തകരില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു.'' - ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

ഐസിഎംആറിന്റെ സാങ്കേതിക പിന്തുണയോടെ ആയുഷ് മന്ത്രാലയം, ആരോഗ്യമന്ത്രാലയം, സിഎസ്‌ഐആര്‍ എന്നിവ സംയുക്തമായാണ് പരീക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. 50 ലക്ഷം പേരില്‍നിന്ന് മരുന്നിന്റെ ഫലത്തെക്കുറിച്ച് അറിയാനായി സഞ്ജീവനി എന്ന ആപ്പ് പുറത്തിറക്കിയാതയും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡിനെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യ രാജ്യത്തെ 20 മുന്‍നിര രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ജനങ്ങളുടെ സഹകരമാണ് ഇതിനു കാരണം. ലോക്ക് ഡൗണില്‍ സഹകരിച്ച ജനങ്ങളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com