ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാം; ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യഷോപ്പുകള്‍ തുറക്കരുത്; മദ്രാസ് ഹൈക്കോടതി

ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്ന മെയ് 17വരെ മദ്യശാലകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാം; ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യഷോപ്പുകള്‍ തുറക്കരുത്; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലോക്ക്ഡൗണ്‍ കാലയളവില്‍ തമിഴ്‌നാട്ടില്‍ മദ്യം ഓണ്‍ലൈന്‍ വില്‍പ്പന നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്ന മെയ് 17വരെ മദ്യശാലകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

മദ്യഷോപ്പുകള്‍ തുറന്ന തമിഴ്‌നാട് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ ഒരിടത്തും സാമൂഹിക അകലം പാലിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും പലയിടങ്ങളിലും രോഗം പടരുന്നതിന് സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ സാമൂഹിക അകലം പാലിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മദ്യവില്‍പ്പനശാലയ്‌ക്കെതിരായ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിവീശിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com