കോവിഡിനെതിരെ അമുക്കുരവും ഇരട്ടിമധുരവും; പരീക്ഷണം ആരോഗ്യപ്രവർത്തകരിൽ 

അമുക്കുരം ഇരട്ടിമധുരം, ചിറ്റമൃത്, പിപ്പലി എന്നിവ ഫലപ്രദമാണോയെന്ന് കണ്ടെത്താൻ ക്ലിനിക്കൽ പഠനം നടത്തും
കോവിഡിനെതിരെ അമുക്കുരവും ഇരട്ടിമധുരവും; പരീക്ഷണം ആരോഗ്യപ്രവർത്തകരിൽ 

ന്യൂഡൽഹി: കോവിഡ്-19 ചികിത്സയിലും പ്രതിരോധത്തിലും ഫലപ്രദമാകുമെന്നു കരുതുന്ന അമുക്കുരം, ഇരട്ടിമധുരം അടക്കം നാല് ആയുർവേദ മരുന്നുകളുടെ പ്രായോഗിക പരീക്ഷണം തുടങ്ങി. അമുക്കുരം ഇരട്ടിമധുരം, ചിറ്റമൃത്, പിപ്പലി എന്നിവ കോവിഡ് പ്രതിരോധത്തിനു ഫലപ്രദമാണോയെന്ന് കണ്ടെത്താൻ ക്ലിനിക്കൽ പഠനം നടത്തും. കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ മരുന്നുകൾ നൽകുന്നത്.

ചിറ്റമൃതും പിപ്പലിയും ചേർത്ത് ഒറ്റമരുന്നായാണു നൽകുന്നത്. ആയുഷ് മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിഎസ്ഐആർ എന്നിവയുടെ സംയുക്ത മേൽനോട്ടത്തിലാണ് ക്ലിനിക്കൽ പരീക്ഷണം. 

 ‘ആയുഷ് സഞ്ജീവനി’ എന്ന മൊബൈൽ ആപ്പിനും ആയുഷ് മന്ത്രാലയം തുടക്കംകുറിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുഷിന്റെ സ്വാധീനം മനസ്സിലാക്കാനും ആയുഷ് വകുപ്പിന്റെ നിർദേശങ്ങളും കോവിഡ് പ്രതിരോധമാർഗങ്ങളും ജനങ്ങളിലെത്തിക്കാനുമാണ് ആപ്പ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com