കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

എസ് എന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് മരിച്ചത്.

എസ് എന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആരോഗ്യ നില വഷളായി. ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന് പുറമെ രണ്ടു പേര്‍ കൂടി ആഗ്രയില്‍ കോവിഡ് ബാധിച്ച് മരിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com