ട്രെയിനില്‍ കയറ്റി വിടാമെന്ന് പൊലീസ്; സെെക്കിളിൽ എത്തിയ തൊഴിലാളികളെ ട്രക്കിൽ കയറ്റി ഹൈവേയില്‍ ഇറക്കിവിട്ടു 

ഒന്നരമാസത്തോളം ഭക്ഷണത്തിനു വരെ കഷ്ടപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്
ട്രെയിനില്‍ കയറ്റി വിടാമെന്ന് പൊലീസ്; സെെക്കിളിൽ എത്തിയ തൊഴിലാളികളെ ട്രക്കിൽ കയറ്റി ഹൈവേയില്‍ ഇറക്കിവിട്ടു 

ചണ്ഡിഗഡ്: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികളെ ട്രെയിനില്‍ കയറ്റി വിടാമെന്ന് പറഞ്ഞ് പൊലീസ് വഞ്ചിച്ചെന്ന് റിപ്പോര്‍ട്ട്.  ലോക്ക്ഡൗൺ മൂലം ഒന്നരമാസത്തോളം ഭക്ഷണത്തിനു വരെ കഷ്ടപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്.

കോൺട്രാക്ടർ ജോലി അവസാനിപ്പിച്ചതോ‌ടെ ചണ്ഡിഗഡില്‍ നിന്ന് ബിഹാറിലെ ഫോര്‍ബ്സ്ഗഞ്ചിലേയ്ക്ക് മടങ്ങാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു. 26 പേർ അടങ്ങുന്ന സംഘമായിരുന്നു ഇവർ. ബിഹാറിലെ അംബാലയ്ക്കുള്ള ട്രെയിനില്‍ കയറ്റി വിടാമെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും പൊലീസ് അറിയിച്ചതനുസരിച്ച് ഇവർ ഹരിയാന അതിര്‍ത്തിയ്ക്ക് സമീപമെത്തി. പൊലീസ് നിർദേശമനുസരിച്ച് രാത്രി പത്ത് മണിയോടെ എത്തിയെങ്കിലും പഞ്ചാബ് ഭാഗത്തേ് തന്നെ തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. 

സൈക്കിളുകള്‍ സഹിതം തൊഴിലാളികളെ ഒരു ട്രക്കില്‍ കയറ്റി അംബാല റെയിൽവേ സ്റ്റേഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. ലുധിയാന ഹൈവേയില്‍ എത്തിയപ്പോൾ തൊഴിലാളികളെ ഇറക്കിവിട്ട അധികൃതർ വന്ന സ്ഥലത്തേയ്ക്കു തന്നെ മടങ്ങാൻ ഇവരോട് ആവശ്യപ്പെട്ടു. ട്രെയിൻ ടിക്കറ്റിനായി ബുക്ക് ചെയ്തെങ്കിലും പലർക്കും യാത്രാ അനുമതി ലഭ്യമായില്ലെന്ന് തൊഴിലാളികൾ പറയുന്നു. ചിലരാകട്ടെ സൈക്കിളുകളില്‍ തന്നെ ബിഹാറിലേയ്ക്കു മടങ്ങുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com