പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു, 714 പേര്‍ക്ക് കൊറോണ; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു
പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു, 714 പേര്‍ക്ക് കൊറോണ; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു.714 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ 648 പൊലീസുകാരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 61 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങിയതായും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലത്ത് പൊലീസിന് നേരെ ഇതുവരെ 194 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഈ കേസുകളുമായി ബന്ധപ്പെട്ട് 689 പേരെ അറസ്റ്റ് ചെയ്തതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇതുവരെ 19000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 731 പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടമായത്. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത് 7500ലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇക്കാലയളവില്‍ 449 പേര്‍ മരണത്തിന് കീഴടങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com