കച്ചവടം കൂട്ടാന്‍ വര്‍ഗീയത; ഇവിടെ ജോലിക്ക് മുസ്ലീങ്ങളില്ല; ബേക്കറി ഉടമ അറസ്റ്റില്‍

തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചവരുടെ കൂട്ടത്തില്‍ മുസ്ലീങ്ങളില്ലെന്ന് പ്രചാരണം നടത്തിയ ബേക്കറി ഉടമ അറസ്റ്റില്‍
കച്ചവടം കൂട്ടാന്‍ വര്‍ഗീയത; ഇവിടെ ജോലിക്ക് മുസ്ലീങ്ങളില്ല; ബേക്കറി ഉടമ അറസ്റ്റില്‍


ചെന്നൈ: തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചവരുടെ കൂട്ടത്തില്‍ മുസ്ലീങ്ങളില്ലെന്ന് പ്രചാരണം നടത്തിയ ബേക്കറി ഉടമ അറസ്റ്റില്‍. ചെന്നൈയിലെ ഒരു ബേക്കറി ഉടമയാണ് വര്‍ഗീയത പടര്‍ത്തി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില്‍പ്പന നടത്താന്‍ ശ്രമം നടത്തിയത്. ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെയാണ് പൊലീസ് ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ ബേക്കറി ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തിയിരുന്നു. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി വര്‍ഗീയ പ്രചാരണം നടത്തിയെന്നാണ് കേസ്. ഞങ്ങളുടെ ബേക്കറിയില്‍ സാധനങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈനന്‍മാരാണെന്നും ഇയാള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അവകാശപ്പെട്ടിരുന്നു.

മുസ്ലീംവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയിലാണ് ബേക്കറി ഉടമയെ പൊലീസ്  അറസ്റ്റ് ചെയ്തത്. അടുത്തിടെ ഓണ്‍ലൈന്‍ ഡെലിവറിക്കെത്തിയ ആള്‍ മുസ്ലീമാണെന്നതിനാല്‍ ഓര്‍ഡര്‍ ചെയത് ആള്‍ സാധനങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com