കോവിഡ് ആശങ്കയൊഴിയാതെ ​ഗുജറാത്ത്; രോ​ഗികളുടെ എണ്ണം എണ്ണായിരം കടന്നു; മരണം 493

കോവിഡ് ആശങ്കയൊഴിയാതെ ​ഗുജറാത്ത്; രോ​ഗികളുടെ എണ്ണം എണ്ണായിരം കടന്നു; മരണം 493
കോവിഡ് ആശങ്കയൊഴിയാതെ ​ഗുജറാത്ത്; രോ​ഗികളുടെ എണ്ണം എണ്ണായിരം കടന്നു; മരണം 493

അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 21 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 493 ആയി ഉയർന്നു. കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 8195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 278 പേരും അഹമ്മദാബാദിൽ നിന്നാണ്. ഇതോടെ അഹമ്മദാബാദിലെ മാത്രം രോഗബാധിതരുടെ എണ്ണം 5,818 ആയി. അഹമ്മദാബാദിൽ മാത്രം ഇന്ന് 18 പേർ മരിച്ചു. ഇതുവരെ 381 പേരാണ് അഹമ്മദാബാദിൽ മാത്രം മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com