കോവിഡ്; മഹാരാഷ്ട്രയിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു; മുംബൈയിൽ 81 തടവുകാർക്ക് രോ​ഗബാധ

കോവിഡ്; മഹാരാഷ്ട്രയിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു; മുംബൈയിൽ 81 തടവുകാർക്ക് രോ​ഗബാധ
കോവിഡ്; മഹാരാഷ്ട്രയിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു; മുംബൈയിൽ 81 തടവുകാർക്ക് രോ​ഗബാധ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഒരു വയസായ കുഞ്ഞ് മരിച്ചു. പുനെയിലാണ് 13 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചത്.

അതിനിടെ മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 508 ആയി. ഇന്ന് 875 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിൽ ആകെ രോഗബാധിതർ 13,564 ആണ്.

അതിനിടെ മുംബൈ ആർതർ റോഡ് ജയിലിൽ 81 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. 158 തടവുപുള്ളികൾക്കും 26 ജീവനക്കാർക്കും ഇതോടെ രോഗം സ്ഥിരീകരിച്ചു. ബൈക്കുള വനിത ജയിലിൽ ഒരു പ്രതിക്കും രോഗബാധയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com