പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകള്‍ വരെ ഓടിക്കാന്‍ തയ്യാര്‍; സംസ്ഥാനങ്ങളുടെ സഹകരണം തേടി റെയില്‍വേ 

അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടി ഇന്ത്യന്‍ റെയില്‍വേ
പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകള്‍ വരെ ഓടിക്കാന്‍ തയ്യാര്‍; സംസ്ഥാനങ്ങളുടെ സഹകരണം തേടി റെയില്‍വേ 

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടി ഇന്ത്യന്‍ റെയില്‍വേ. കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ അവരവരുടെ നാട്ടില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ അനുമതി അടക്കമുളള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അഭ്യര്‍ത്ഥിച്ചു. കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാനുളള ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനങ്ങളോട് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. നിലവില്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ റെയില്‍വേ പൂര്‍ണ സജ്ജമാണ്.  കുറഞ്ഞ സമയത്തിനുളളില്‍ പ്രതിദിനം 300 ശ്രമിക് പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് നടത്താന്‍ റെയില്‍വേയ്ക്ക് സാധിക്കും. കഴിഞ്ഞ ആറുദിവസമായി റെയില്‍വേ പൂര്‍ണ സജ്ജമാണെന്നും പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com