പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി;  മൂന്നുലക്ഷം കോടിയുടെ ഈടില്ലാ വായ്പ, ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി;  മൂന്നുലക്ഷം കോടിയുടെ ഈടില്ലാ വായ്പ, ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് ആവശ്യമില്ല. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. ഇതുകൊണ്ട് നാല്‍പ്പത്തിയഞ്ച് ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കും.

പ്രതിസന്ധിയിലായ ചെറുകിട  വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും  ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com