അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ചു ; എട്ടു മരണം, 54 പേർക്ക് പരിക്ക്

തൊഴിലാളികൾ സ്വദേശമായ ഉന്നാവോയിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ചു ; എട്ടു മരണം, 54 പേർക്ക് പരിക്ക്

ഭോപ്പാൽ : അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. 54 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഗുണയിൽ ഇന്നു പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലെ ഉന്നാവോയിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

ട്രക്കിൽ 70 ഓളം അതിഥി തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ​ഗുണയിൽ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന വഴിയിൽ ​ഗുണ ബൈപ്പാസിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികൾ സ്വദേശമായ ഉന്നാവോയിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസിൽ ഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

ഇന്നലെ രാത്രി  ഉത്തര്‍പ്രദേശില്‍ ബസിടിച്ച് ആറ് അതിഥി തൊഴിലാളികള്‍ മരിച്ചു. മുസഫര്‍പൂര്‍-സഹാരണ്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. കാല്‍നടയായി പോയ തൊഴിലാളികളെ അതിവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗലൗലി ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് രാത്രി അപകടം ഉണ്ടായത്. പഞ്ചാബില്‍ നിന്നും കാല്‍നടയായി ബീഹാറിലേക്ക് പോകുകയായിരുന്നു ഇവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com