ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ്: ഇന്ത്യയ്ക്ക് നൂറു കോടി ഡോളര്‍ കൂടി ലോകബാങ്ക് സഹായം; പാവങ്ങളെ സഹായിക്കാന്‍ പദ്ധതി

കോവിഡ്: ഇന്ത്യയ്ക്ക് നൂറു കോടി ഡോളര്‍ കൂടി ലോകബാങ്ക് സഹായം; പാവങ്ങളെ സഹായിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കുന്നതിന് ലോകബാങ്ക് ഇന്ത്യയ്ക്ക് നുറു കോടി ഡോളര്‍ കൂടി നല്‍കും. നേരത്തെ പ്രഖ്യാപിച്ച നൂറു കോടിക്കു പുറമേയാണിത്.

കോവിഡ് പ്രതിരോധമൊരുക്കുന്നതിന് രാജ്യത്തെ ആരോഗ്യ മേഖലയ്ക്കായി ലോക ബാങ്ക് കഴിഞ്ഞ മാസം നുറു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിച്ച പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ നൂറു കോടി കൂടി അനുവദിക്കുന്നത്.

കോവിഡിനെ നേരിടാന്‍ സാമൂഹ്യ അകലവും ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സമ്പദ് വ്യവസ്ഥ ഗുരതരമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. അനൗപചാരിക മേഖലയെയാണ് ഇത് ഏറ്റവും ബാധിച്ചത്. ലോക ബാങ്കിന്റെ വിവിധ ഫണ്ടുകളില്‍നിന്നു ദീര്‍ഘകാല വായ്പയായും സഹായമായുമാണ് ഇപ്പോള്‍ തുക അനുവദിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com