പുകയില ചവയ്ക്കുന്നതു നിരോധിക്കണം; പൊതു സ്ഥലത്തു തുപ്പുന്നതു കുറ്റകരമാക്കണമെന്നും ആരോഗ്യമന്ത്രി

പുകയില ചവയ്ക്കുന്നതു നിരോധിക്കണം; പൊതു സ്ഥലത്തു തുപ്പുന്നതു കുറ്റകരമാക്കണമെന്നും ആരോഗ്യമന്ത്രി
പുകയില ചവയ്ക്കുന്നതു നിരോധിക്കണം; പൊതു സ്ഥലത്തു തുപ്പുന്നതു കുറ്റകരമാക്കണമെന്നും ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും നിരോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അഭ്യര്‍ഥിച്ചു. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി ഇക്കാര്യത്തില്‍ മാതൃകയാക്കാന്‍ ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു.

പുകയില ചവയ്ക്കുന്നവര്‍ക്കു പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന ശീലമുണ്ട്. ഇത് കോവിഡ് പോലെയുള്ള രോഗങ്ങള്‍ പടരാന്‍ കാരണമാവുമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ഹര്‍ഷ വര്‍ധന്‍ ചൂണ്ടിക്കാട്ടി.

''ബീഡി, സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ വൃത്തിയില്ലാത്ത പരിസരങ്ങള്‍ക്കു കാരണമാവും. ഇതു പല രോഗങ്ങളെയും പടര്‍ത്തും. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതും രോഗ വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു.

പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും പുകയില ചവയ്ക്കുന്നതും നിരോധിക്കുന്നതിലൂടെ സ്വച്ഛ ഭാരത് മാത്രമല്ല, സ്വസ്ഥ ഭാരത് കൈവരിക്കുന്നതിനു കൂടിയാണ് സാഹചര്യമൊരുക്കുക. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അതിനായി നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com