മദ്യക്കടകള്‍ അടയ്ക്കണമെന്ന് ഹര്‍ജി; ഒരു ലക്ഷം രൂപ പിഴചുമത്തി സുപ്രീംകോടതി

മദ്യക്കടകള്‍ അടയ്ക്കണമെന്ന് ഹര്‍ജി; ഒരു ലക്ഷം രൂപ പിഴചുമത്തി സുപ്രീംകോടതി

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യക്കടകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. 

ഹര്‍ജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, എസ്.കെ.കൗള്‍, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. 

'ഇതുപോലുളള ഒരുപാട് ഹര്‍ജികള്‍ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങള്‍ പിഴ ചുമത്തും.'ജസ്റ്റിസ് റാവു ഹര്‍ജിയുടെ നിസാരതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും മദ്യക്കടകള്‍ തുറന്നിരുന്നു. പലയിടത്തും സാമൂഹിക അകലം പാലിക്കാതെയുള്ള വലിയ തിരക്ക് അനുഭവപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരുകള്‍ ഓണ്‍ലൈന്‍ ഡെലിവറി അടക്കമുള്ള മറ്റു സംവിധാനങ്ങള്‍ നടപ്പാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com