മെയ് 16ന് ശേഷം രാജ്യത്ത് കോവിഡ് ഇല്ലേ?; വിശ്വാസ്യത തെളിയിച്ചു; മോദി സര്‍ക്കാരിനെതിരെ രാഹുല്‍

നീതി ആയോഗ് വീണ്ടും വിശ്വാസ്യത തെളിയിച്ചുവെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചു
മെയ് 16ന് ശേഷം രാജ്യത്ത് കോവിഡ് ഇല്ലേ?; വിശ്വാസ്യത തെളിയിച്ചു; മോദി സര്‍ക്കാരിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെയ് 16 ന് ശേഷം രാജ്യത്ത് കോവിഡ് 19 കേസുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ് മുമ്പ് പ്രവചിച്ചിരുന്നകാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്നും മെയ് 16 നു ശേഷം രാജ്യത്ത് പുതിയ കേസുകള്‍ ഉണ്ടാകില്ലെന്നും ആയിരുന്നു നീതി ആയോഗിന്റെ പ്രവചനം. 

നീതി ആയോഗ് വീണ്ടും വിശ്വാസ്യത തെളിയിച്ചുവെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതുമൂലം നാളെ (മെയ് 16) മുതല്‍ രാജ്യത്ത് പുതിയ കോവിഡ് 19 കേസുകള്‍ ഒന്നുമുണ്ടാകില്ലെന്ന് പ്രവചിക്കുന്ന നീതി ആയോഗിന്റെ ഗ്രാഫ് നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്  അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തെ കോവിഡ്  19 ബാധിതരുടെ എണ്ണം ഏപ്രില്‍ അവസാന വാരത്തോടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുകയും അതിനുശേഷം കുറഞ്ഞ് മെയ് 16 ഓടെ പൂജ്യത്തില്‍ എത്തുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

<

p> 

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണും ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് നീതി ആയോഗിനെതിരെ വിമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണസംഖ്യ 2649 ആകുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com