കോവിഡ് ഫലം നെ​ഗറ്റീവായി, ഫ്ലാറ്റിൽ തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി പൂട്ടിയിട്ടു 

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് രോ​ഗബാധയുണ്ടായത്
കോവിഡ് ഫലം നെ​ഗറ്റീവായി, ഫ്ലാറ്റിൽ തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി പൂട്ടിയിട്ടു 

ന്യൂഡൽഹി: കോവിഡ് രോഗമുക്തി നേടി ക്വാറന്റീനായി വീട്ടിൽ തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ഫ്ലാറ്റിൽ പൂട്ടിയിട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് രോ​ഗബാധയുണ്ടായത്. ഹോം ക്വാറന്റീനായി ഡൽഹിയിലെ വസന്ത് കുഞ്ചിലെ വീട്ടിലേക്കു വന്നപ്പോഴാണ് അയൽക്കാരൻ പൂട്ടിയിട്ടത്. 

മനീഷ് എന്നയാളാണ് ഡോക്ടറെ അധിക്ഷേപിക്കുകയും മറ്റെവിടെയെങ്കിലും താമസിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്ത‌ത്. ശേഷം ഫ്ലാറ്റ് പൂട്ടിയിടുകയായിരുന്നു. പരിശോധനയിൽ രണ്ടു തവണ നെഗറ്റീവ് സ്ഥിരീകരിച്ചെന്നും ഐസലേഷൻ കേന്ദ്രത്തിൽനിന്ന് ഡിസ്ചാർജ് ചെയ്തതാണെന്നും പറഞ്ഞിട്ടും മനീഷ് തന്നെ ശകാരിക്കുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ പരാതിയിൽ ഇയാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com