ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീയതികള്‍ പ്രഖ്യാപിക്കുക.
കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല് നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷാ തീയ്യതികളാണ് പ്രഖ്യാപിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ